Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. P. Venkatesh

അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു ഗാ​ന​ങ്ങ​ൾ പാ​ടാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി; എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ ഓ​ർ​ത്ത് മോ​ഹ​ൻ​ലാ​ൽ  

സം​ഗീ​ത ഇ​തി​ഹാ​സം എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ അ​നു​സ്മ​രി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും എ​ക്കാ​ല​വും ന​ല്ല സൗ​ഹൃ​ദം സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും വെ​ങ്കി​ടേ​ഷ് സം​ഗീ​തം ന​ൽ​കി​യ ര​ണ്ട് ഗാ​ന​ങ്ങ​ൾ പാ​ടാ​നു​ള്ള ഭാ​ഗ്യം ത​നി​ക്കു​ണ്ടാ​യെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​ന്‍ ഹൃ​ദ​യ​ഹാ​രി​യാ​യ സം​ഗീ​തം നി​റ​ച്ച പ്രി​യ​പ്പെ​ട്ട എ​സ്.​പി. വെ​ങ്കി​ടേ​ഷ് ന​മ്മെ വി​ട്ടു​പി​രി​ഞ്ഞു. എ​സ്.​പി​യു​ടെ മാ​ന്ത്രി​ക​സ്പ​ര്‍​ശം നി​റ​ഞ്ഞ എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ്‌ ന​മ്മ​ള്‍ നെ​ഞ്ചോ​ടു​ചേ​ര്‍​ത്ത​ത്. രാ​ജാ​വി​ന്‍റെ മ​ക​ന്‍, വ​ഴി​യോ​ര​ക്കാ​ഴ്ച്ച​ക​ള്‍, കി​ലു​ക്കം, ദേ​വാ​സു​രം തു​ട​ങ്ങി എ​ന്‍റെ ഒ​ട്ടേ​റെ ഹി​റ്റ് സി​നി​മ​ക​ള്‍​ക്ക് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും അ​ദ്ദേ​ഹം ഒ​രു​ക്കി‌.

അ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കി​യ ര​ണ്ട് ഗാ​ന​ങ്ങ​ള്‍ പാ​ടാ​നു​ള്ള ഭാ​ഗ്യ​വും എ​നി​ക്കു​ണ്ടാ​യി. സി​നി​മ​യ്ക്ക് പു​റ​ത്തും എ​ക്കാ​ല​വും ന​ല്ല സൗ​ഹൃ​ദം ഞ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. ഹൃ​ദ​യ​വേ​ദ​ന​യോ​ടെ വി​ട.

ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ഹൃ​ദാ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ അ​ന്ത്യം.  

Latest News

Up